'മോഹൻലാലുമായുള്ള വിവാഹം നടന്നതിന് കാരണം ആ നടി'; വൈറൽ ആയി സുചിത്ര മോഹൻലാലിന്റെ വാക്കുകൾ 

NOVEMBER 11, 2024, 3:53 PM

മോഹൻലാലിനോളം തന്നെ ആരാധകർക്ക് പ്രിയങ്കരി ആണ് താരത്തിന്റെ ഭാര്യ സുചിത്ര. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാൻ മലയാളികള്‍ക്ക് എപ്പോഴും വലിയ താല്‍പര്യമാണ്.

ഇപ്പോൾ മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും അവർ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

'ഞാൻ ആദ്യമായി ചേട്ടനെ കണ്ടത് തിരുവനന്തപുരത്ത് വച്ചാണ്. നിർമാതാവ് മുരുകൻ മാമയുടെ കുടുംബവുമായി ഞങ്ങള്‍ക്ക് വളരെയധികം അടുപ്പമുണ്ട്. മുരുകൻ മാമയുടെ കല്യാണത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ചേട്ടനെ കണ്ടത്. ഒരു മറൂണ്‍ കളർ ഷർട്ടാണ് ചേട്ടൻ അന്ന് ധരിച്ചിരുന്നത്. ആദ്യമായി കണ്ട ചേട്ടന്റെ സിനിമ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ആണ്. അപ്പോഴൊന്നും എനിക്ക് ചേട്ടനെ ഇഷ്ടമേ അല്ല.

vachakam
vachakam
vachakam

പക്ഷേ ആ സിനിമ മുതല്‍ എത്ര മികച്ച ഒരു നടനാണ് അദ്ദേഹമെന്ന് മനസിലായി. ശേഷം വീട്ടില്‍ ഒരു കോഡ് വേർഡ് വച്ചാണ് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. എസ്കെപി (സുന്ദര കുട്ടപ്പൻ) എന്നായിരുന്നു അത്. എന്റെ അമ്മയും അമ്മായിയും എനിക്ക് കല്യാണാലോചന നടത്തുന്ന സമയത്താണ് ഞാൻ അവരോട് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്. സുകുമാരി ആന്റി അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. സുകുമാരി ആന്റിയോട് പറഞ്ഞാല്‍ അതുവഴി അദ്ദേഹത്തോട് ചോദിക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു.

പിന്നെ നടന്ന ഒരു കൂടിക്കാഴ്ചയാണ് വിവാഹത്തിലെത്തിച്ചത്. പണ്ട് ഞാൻ അദ്ദേഹത്തിന് കാർഡുകള്‍ വാങ്ങി അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്റെ പേരൊന്നും വയ്ക്കില്ല. ഞാനാണ് കാർഡ് അയയ്ക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് ഇത് ഞാനാണ് അയയ്ക്കുന്നതെന്ന് അദ്ദേഹം കണ്ടുപിടിച്ചു എന്നും എങ്ങനെയെന്ന് അറിയില്ല എന്നുമാണ് സുചിത്ര പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam