പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ് കഴിഞ്ഞ ദിവസമാണ് ഫുടബോൾ താരം ട്രാവിസ് കെല്‍സിയുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തരംഗമായിരിക്കുകയാണ് സ്വിഫ്റ്റിന്റെ 'സോ ഹൈ സ്‌കൂള്‍' എന്ന ഗാനം. ഈ ഗാനം ആളുകള്‍ സ്ട്രീം ചെയ്യുന്നത് 400 ശതമാനമായി ഉയര്‍ന്നുവെന്ന് സ്‌പോട്ടിഫൈ അറിയിച്ചു.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ടെയ്‌ലര്‍ പങ്കുവെച്ചത് 'ടോര്‍ച്ചേഡ് പോയറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്' എന്ന ആല്‍ബത്തിലെ 'സോ ഹൈ സ്‌കൂള്‍' എന്ന ഗാനത്തിനൊപ്പമായിരുന്നു.
ഈ ഗാനം സ്വിഫ്റ്റ് തന്റെ ഫിയാന്‍സെ ട്രാവിസ് കെല്‍സിയെ കുറിച്ച് എഴുതിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ സ്വിഫ്റ്റ് നിരവധി പ്രണയ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 'ലൗ സ്റ്റോറി', 'യു ബിലോങ് വിത്ത് മീ', 'ലവര്‍' എന്നീ ഗാനങ്ങളുടെ സ്ട്രീമിങ് ശതമാനവും സ്‌പോട്ടിഫൈയില്‍ ഉയരാനുള്ള സാധ്യതയുണ്ട്.
2023-ല്‍ പ്രണയത്തിലായ ടെയ്‌ലറും ട്രാവിസും രണ്ട് വര്‍ഷത്തിന് ശേഷമാണ് വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്. തുടക്കം മുതലെ അവരുടെ പ്രണയ ബന്ധം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ട്രാവിസ് കെല്‍സിയുടെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ടെയ്‌ലറും ഇറാസ് ടൂറില്‍ ട്രാവിസും പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്