രഹസ്യങ്ങൾ കാക്കാൻ ജീവനക്കാർക്ക് ഫോൺ വിലക്ക്!  ടെയ്‌ലർ സ്വിഫ്റ്റ് - ട്രാവിസ് വിവാഹത്തിന് വമ്പൻ ഒരുക്കങ്ങൾ

JULY 2, 2026, 10:18 AM

പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും എൻഎഫ്എൽ താരം ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടും ചർച്ചയാകുമ്പോൾ, വിവാഹവേദിയിലെ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്.

ഇരുവരുടെയും വിവാഹ ആഘോഷങ്ങൾക്ക് വേദിയാകുമെന്ന് കരുതപ്പെടുന്ന ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൺ സ്ക്വയർ ഗാർഡനിലെ ജീവനക്കാർക്ക് ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ടിഎംഇസെഡ് റിപ്പോർട്ട് ചെയ്യുന്നു.

വിവാഹത്തിന്റെ ഒരുക്കങ്ങളോ അതിഥികളുടെ ദൃശ്യങ്ങളോ ഫോട്ടോകളോ സോഷ്യൽ മീഡിയ വഴിയോ മറ്റോ പുറത്തുപോകാതിരിക്കാനാണ് ഈ മുൻകരുതൽ എന്നാണ് വിവരം. ഡ്യൂട്ടി സമയത്ത് ജീവനക്കാർക്ക് ഫോൺ കൈവശം വെക്കാൻ പോലും അനുവാദമില്ലെന്ന് വേദിയിലെ ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

ഫോൺ വിലക്കിന് പുറമെ, ജീവനക്കാർക്ക് പ്രത്യേക സുരക്ഷാ റിസ്റ്റ് ബാൻഡുകൾ നൽകിയിട്ടുണ്ടെന്നും കടുത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമേ ഇവരെ അകത്തേക്ക് കടത്തിവിടുകയുള്ളൂ എന്നും റിപ്പോർട്ടുകളുണ്ട്.

വിവാഹ തീയതിയോ വേദിയോ ടെയ്‌ലറോ ട്രാവിസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് താൽക്കാലിക പന്തലുകളും മറ്റ് നിർമ്മിതികളും ഒരുക്കുന്നതിനുള്ള പെർമിറ്റുകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.

ട്രാവിസ് കെൽസിയുടെ ടീമായ കാൻസസ് സിറ്റി ചീഫ്സിലെ സഹതാരങ്ങൾക്കായി സമീപത്തെ പ്രമുഖ ഹോട്ടലുകളെല്ലാം ഇതിനോടകം തന്നെ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 500 മുതൽ 1000 വരെ വിഐപി അതിഥികൾ ഈ വമ്പൻ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam