ലോകപ്രശസ്ത പോപ് ഗായികയും ഗാനരചയിതാവും സംവിധായികയും നടിയുമായ ടെയ്‌ലർ സ്വിഫ്റ്റും കാമുകൻ ട്രാവിസ് കെല്‍സിയും വിവാഹിതരായി. പ്രൗഢമായിരുന്നു മാഡിസൺ സ്ക്വയറിൽ നടന്ന ചടങ്ങ്.
ഡിയോർ വിമെൻ-മെൻ ക്രിയേറ്റീവ് ഡയറക്ടർ ജോനാഥൻ ആൻഡേഴ്സൺ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളും ക്രിസ്റ്റ്യൻ ലൂബൗട്ടിൻ പ്രത്യേകം തയ്യാറാക്കിയ പാദരക്ഷകളുമാണ് വിവാഹച്ചടങ്ങിൽ വധൂവരന്മാർ ധരിച്ചിരുന്നത്. കാർട്ടിയർ ആഭരണങ്ങളാണ് വിവാഹദിനത്തിനായി സ്വിഫ്റ്റ് തിരഞ്ഞെടുത്തത്.
ബ്രൈഡ്സ് മെയ്‌ഡോ ഗ്രൂംസ്മെന്നോ അവർക്കൊപ്പം ഉണ്ടായിരുന്നില്ല. പകരം, സ്വിഫ്റ്റിന്റെ സഹോദരൻ ഓസ്റ്റിൻ സ്വിഫ്റ്റ് വധുവിന്റെ 'മാൻ ഓഫ് ഓണർ' ആയും, മുൻ അമേരിക്കൻ ഫുട്ബോൾ താരം ജേസൺ കെൽസി വരന്റെ 'ബെസ്റ്റ് മാൻ' ആയും ചടങ്ങുകളിൽ പങ്കെടുത്തു.
നടന്മാരായ ഹ്യൂ ഗ്രാന്റ്, ജേസൺ സുഡെയ്കിസ്, ഏഥൻ ഹോക്ക്, ഗായകൻ ബെൻസൺ ബൂൺ, മോഡൽ ജിജി ഹാഡിഡ് എന്നിങ്ങനെ വലിയൊരു നിര തന്നെ ചടങ്ങിൽ അണിനിരന്നിരുന്നു.
കനത്ത കാവലിലാണ് ചത്വരത്തിന് ചുറ്റം ന്യൂയോർക്ക് സിറ്റി പൊലീസ് ഒരുക്കിയിരുന്നത്. ഉച്ചയോടെ ചുറ്റുമുള്ള റോഡുകൾ പൂർണമായും അടയ്ക്കുകയും വാഹന-കാൽനട യാത്രക്കാരെ ബാരിക്കേഡുകൾ ഉപയോഗിച്ച് മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.
2023ലാണ് ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും തമ്മിൽ പ്രണയത്തിലായത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് തങ്ങളുടെ പ്രണയം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഇരുവരും തീരുമാനിച്ചത്. ഓഗസ്റ്റ് 26നായിരുന്നു ടെയ്‌ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെല്‍സിയുടേയും നിശ്ചയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
