ടെയ്ലര്‍ സ്വിഫ്റ്റിനും പ്രതിശ്രുത വരന്‍ ബെന്നി ബ്ലാങ്കോയ്ക്കും ഒപ്പം പ്രീ-ബര്‍ത്ത്‌ഡേ ആഘോഷിച്ച് ഗായികയും നടിയുമായ സെലീന ഗോമസ് 

JULY 23, 2025, 2:22 AM

ഗായികയും നടിയുമായ സെലീന തന്റെ 33-ാം ജന്മദിനം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നേരത്തെ തന്നെ ആഘോഷിച്ചിരിക്കുകയാണ്. 2025 ജൂലൈ 22 നാണ് അവര്‍ക്ക് 33 വയസ്സ് തികഞ്ഞത്. ബില്‍ബോര്‍ഡ് പറയുന്നതനുസരിച്ച്, ലോസ് ഏഞ്ചല്‍സില്‍ നടന്ന പ്രീ-ബര്‍ത്ത്‌ഡേ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ അവരുടെ പ്രതിശ്രുത വരന്‍ ബെന്നി ബ്ലാങ്കോയും ദീര്‍ഘകാല സുഹൃത്ത് ടെയ്ലര്‍ സ്വിഫ്റ്റും ഉള്‍പ്പെടുന്നു. 

2025 ജൂലൈ 20 ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍, ഗോമസ് തന്റെ വരാനിരിക്കുന്ന ജന്മദിനത്തെക്കുറിച്ച് പറഞ്ഞു. 'കഴിഞ്ഞ വര്‍ഷം ശരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷമായിരുന്നു, അതില്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.' അവര്‍ പറഞ്ഞു.

'കോള്‍ മി വെന്‍ യു ബ്രേക്ക് അപ്പ്' ഗായിക പങ്കിട്ട ഒരു പോസ്റ്റില്‍, പ്രീ-ബര്‍ത്ത്‌ഡേ ആഘോഷത്തില്‍ നിന്നുള്ള നിരവധി ഫോട്ടോകള്‍ അവര്‍ പങ്കിട്ടു. ഗായിക തിളങ്ങുന്ന ജമ്പ്സ്യൂട്ടും തൂവലുകളുള്ള ഒരു ജാക്കറ്റുമാണ് ധരിച്ചിരുന്നത്. തന്റെ പ്രതിശ്രുത വരന്‍ ബെന്നി ബ്ലാങ്കോ, ദീര്‍ഘകാല സുഹൃത്ത് സ്വിഫ്റ്റ് എന്നിവരുള്‍പ്പെടെ ചില അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം പോസ് ചെയ്ത നിരവധി ഫോട്ടോകളും പങ്കിട്ടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam