മുംബൈ: പ്രണയ താര ജോഡികളായ തമന്നയും വിജയ് വർമ്മയും വിവാഹിതരാകുന്നു. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹ തീയതി പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം.
അടുത്തവര്‍ഷം ഇരുവരുടെയും വിവാഹം ഉണ്ടാകും എന്നാണ് സൂചന. തമന്നയും വിജയ് വർമ്മയും ഒരു പുതിയ വീട് തേടുകയാണെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അടുത്ത വർഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതായും അതിനുള്ള ഒരുക്കങ്ങൾ ഇരുവരും ആരംഭിച്ചതായും വിവരമുണ്ട്. 2023-ൽ ലസ്റ്റ് സ്റ്റോറീസ് 2-ന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് തമന്നയും വിജയ് വര്‍മ്മയും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചത്.
ഇരുവരും ഒന്നിച്ച് എത്തിയ ആദ്യത്തെ ചിത്രമായിരുന്നു ഈ ഒടിടി ചിത്രം. അടുത്തിടെ എല്ലാവര്‍ക്കും അറിയാമെങ്കിലും തങ്ങളുടെ ബന്ധത്തിന്‍റെ സ്വകാര്യത തങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് വിജയ് വര്‍മ്മ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്