തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും ആർത്തവാവധി അനുവദിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് ചർച്ചകൾ ശക്തമാകുന്നു. അനുകൂല–പ്രതികൂല അഭിപ്രായങ്ങൾ ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ് രംഗത്ത്.
ആർത്തവം സ്വാഭാവികമായ ശാരീരിക ഘടകമാണെന്നും, എന്നാൽ എല്ലാ കുട്ടികളും അതിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ തയ്യാറാകണമെന്നില്ലെന്നും അജു വർഗീസ് അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിൽ പെൺകുട്ടികൾക്ക് പിന്തുണ നൽകുന്നത് ഒരു ആനുകൂല്യമല്ല, മറിച്ച് അനിവാര്യതയാണെന്നും അദ്ദേഹം കുറിച്ചു. വിദ്യാർത്ഥികളുടെ ക്ഷേമവും സുരക്ഷിതത്വവും മാന്യതയും മുൻനിർത്തിയാണ് സമീപനം വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
