പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി ഹിറ്റായ താരമാണ് സണ്ണി ലിയോൺ. മലയാളികൾക്കിടയിലും താരത്തിന് നിരവധി ആരാധകർ ഉണ്ട്.
സണ്ണി ലിയോണ്‍ ശരീരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
‘കുട്ടിക്കാലത്ത് എന്റെ കാലുകള്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. തൊലിവെളുത്ത ഇന്ത്യക്കാരിയായ ഞാന്‍ വെള്ളക്കാരുടെ നാട്ടില്‍ അവര്‍ പഠിക്കുന്ന സ്‌കൂളില്‍ വെള്ളത്തലമുടിയുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം പഠിച്ചതാകാം അതിന് കാരണമെന്ന് ഞാന്‍ കരുതുന്നു. പഞ്ചാബിയായ എനിക്ക് കറുത്തിരുണ്ട് കട്ടിയുള്ള മുടിയായിരുന്നു. എന്റെ കാലുകള്‍ പുറത്ത് കാണിക്കാന്‍ പോലും എനിക്ക് മടിയായിരുന്നു.
‘വളരുന്തോറും, ‘ഏയ്, ഇത് അത്ര മോശമല്ല’ എന്ന് ഞാൻ മനസ്സിലാക്കി. ഷോർട്ട്സോ ചെറിയ പാവാടയോ ധരിക്കുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്. അത് ഞാൻ തീർച്ചയായും മറച്ചുവെച്ച ഒന്നായിരുന്നു. പക്ഷേ ഇപ്പോൾ, എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇപ്പോള്‍ എന്റെ ശരീരത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്.’-സണ്ണി ലിയോണ്‍ പറഞ്ഞു.
‘പ്രായമാകുന്തോറും നിങ്ങള്‍ കണ്ണാടിയില്‍ കാണുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുമോ? നിങ്ങള്‍ക്ക് ഒരുകാര്യം മാറ്റണമെന്ന് തോന്നുന്നെങ്കില്‍ മാറ്റുക. ഇന്‍ജക്ഷന്‍, ഫില്ലറുകള്‍, ലേസര്‍ ചികിത്സ തുടങ്ങി നിങ്ങള്‍ക്ക് നല്ലതായി തോന്നുന്ന എന്തും, അത് നിങ്ങളെ സന്തോഷിപ്പിക്കുന്നെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യണം’. സണ്ണി ലിയോണ്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്