ചെന്നൈ: തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് നടൻ ധനുഷ്. എന്ത് നെഗറ്റിവിറ്റി വേണമെങ്കിലും പ്രചരിപ്പിച്ചോളൂ എന്നും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം വിഡ്ഢികളാവുകയേ ഉള്ളൂവെന്നും ധനുഷ് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ കുബേരയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 വർഷമായി തനിക്കൊപ്പം തൂണുപോലെ നിലകൊള്ളുന്ന ആരാധകരുള്ളിടത്തോളം അവർക്ക് ഒന്നും ചെയ്യാനാവില്ല. അവർ തന്റെ സുഹൃത്തുക്കളാണ്.
എത്ര കിംവദന്തികൾ വേണമെങ്കിലും പ്രചരിപ്പിക്കാം. തന്നെക്കുറിച്ച് എന്ത് മോശം വാർത്തകളും പ്രചരിപ്പിക്കാം. പക്ഷേ കിംവദന്തികൾ പ്രചരിപ്പിച്ച് നശിപ്പിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ മണ്ടത്തരം വേറെയില്ലെന്നും ധനുഷ് ഊന്നിപ്പറഞ്ഞു.
ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഞാൻ നല്ല നിലയിലാണ്. പക്ഷേ, ഏത് അവസ്ഥയിലായിരുന്നാലും ഞാൻ സന്തോഷവാനാണ്. കാരണം ഞാൻ ഒരിക്കലും പുറത്ത് സന്തോഷം തേടിയിട്ടില്ല. ഞാൻ എന്നിലെ സന്തോഷമാണ് തേടിയത്- ധനുഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്