അന്തരിച്ച നടി ശ്രീദേവിയുടെ സ്വത്തിനെ ചൊല്ലി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു ഭര്‍ത്താവും നിര്‍മാതാവുമായി ബോണി കപൂര്‍. ശ്രീദേവിയുടെ ചെന്നൈ ഫാം ഹൗസിന്റെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി മൂന്ന് വ്യക്തികള്‍ അവകാശപ്പെടുന്നുവെന്ന് ആരോപിച്ച് ആണ് ബോണി കപൂര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന തര്‍ക്കഭൂമി 1988 ഏപ്രില്‍ 19ന് ശ്രീദേവി എംസി സംബന്ധ മുദലിയാര്‍ എന്ന വ്യക്തിയില്‍ നിന്നും വാങ്ങിയതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സ്ത്രീയും അവരുടെ രണ്ട് ആണ്‍ മക്കളും അടുത്തിടെ ഭൂമിയുടെ മേല്‍ നിമപരമായി അവകാശം സ്ഥാപിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ബോണി കപൂര്‍ വ്യക്തമാക്കുന്നത്.
അതേസമയം മുദലിയാറിന്റെ ഒരു മകന്റെ രണ്ടാമത്തെ ഭാര്യയാണ് താനെന്നും 1975ല്‍ അയാളെ വിവാഹം കഴിച്ചെന്നും ആണ് സ്ത്രീ അവകാശപ്പെടുന്നത്. എന്നാല്‍ അയാളുടെ ആദ്യ ഭാര്യ 1999 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് വാദിച്ചുകൊണ്ട് ബോണി കപൂര്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്