സ്മൃതി ഇറാനി  ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു;  ഷൂട്ടിംഗ് കനത്ത സുരക്ഷയിൽ

MAY 31, 2025, 1:35 AM

മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു.    ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് സ്മൃതി ഇറാനിയെ കുടുംബ പ്രേഷകർ തിരിച്ചറിഞ്ഞു തുടങ്ങിയത്. 

 ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ വരുകയാണ് ഇപ്പോൾ.  സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത് എന്നാണ്  പുറത്ത് വരുന്ന വിവരം.

 ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്. 

vachakam
vachakam
vachakam

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി.

2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമ്മിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam