നടൻ വിജയ് തനിക്ക് മൂത്ത സഹോദനെപ്പോലെയാണെന്ന് നടൻ ശിവകാര്‍ത്തികേയൻ. തന്നെ അടുത്ത് വിജയ് എന്ന് വിളിക്കുന്നതിനെ കുറിച്ചും ശിവകാര്‍ത്തികേയൻ സംസാരിച്ചു.
ഗോട്ട് എന്ന് ചിത്രത്തില്‍ വിജയ് സര്‍ എനിക്ക് തോക്ക് തന്ന രംഗത്തെ ഒരുപാട് പേര്‍ പ്രശംസിക്കുന്നുണ്ട്. തന്നെ കുട്ടി ദളപതിയെന്നും അടുത്ത ദളപതിയെന്നും ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിമര്‍ശിക്കുകയും ചെയ്‍തു.
പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. എനിക്ക് അദ്ദേഹം എപ്പോഴും അണ്ണനാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ തമ്പിയുമാണ് എന്ന് ശിവകാര്‍ത്തികേയൻ വ്യക്തമാക്കി.
ശിവകാര്‍ത്തികേയൻ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു.
ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്