കൂലി സിനിമ കാണാൻ തിയേറ്ററിലെത്തിയ ശ്രുതിയെ ആളറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവെച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഈ മാസം 14-നാണ് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്ത കൂലി തിയേറ്ററുകളിലെത്തിയത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.
സുഹൃത്തുക്കൾക്കൊപ്പം ശ്രുതി ഹാസൻ തിയേറ്ററിലെത്തിയപ്പോൾ ഇവരുണ്ടായിരുന്ന കാർ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.
‘‘ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്’’ എന്നാണ് ശ്രുതി സെക്യൂരിറ്റിയോട് പ്രതികരിച്ചത്.
താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളേയും വീഡിയോയിൽ കാണാം.
என்ன ராகேஷ் அண்ணா இதெல்லாம்..!! 😂😂😂 @VettriTheatres @shrutihaasan #Coolie #CoolieInVettri #CoolieFDFS pic.twitter.com/cfSL2Qm11G
— MSK (@sendil9Oskid) August 15, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്