ഡൊമിനിക് അരുൺ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ കല്യാണി പ്രിയദർശന്റെ പ്രകടനം ഏറെ ചർച്ചയാകുന്നുണ്ട്.
ലോകയ്ക്ക് ഒപ്പം കല്യാണിയുടെ തന്നെ ഓടും കുതിര ചാടും കുതിര എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു. ഇരുസിനിമയിലും കല്യാണിയ്ക്ക് വേണ്ടി ഡബ് ചെയ്തത് നടിയും ഗായികയുമായ സയനോര ഫിലിപ്പ് ആണ്.
സയനോരയുടെ ഡബ്ബിങ്ങിനും വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. കല്യാണിയുടെ ഗംഭീര പ്രകടനത്തിനൊപ്പം മാച്ച് ചെയ്യുന്ന ശബ്ദമാണെന്നാണ് കമന്റുകൾ. തനിക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് സയനോര എത്തി.
'എല്ലാവരുടെയും സ്നേഹത്തിനും അഭിനന്ദനത്തിനും നന്ദി', എന്നാണ് സയനോര സോഷ്യൽ മീഡിയയിൽ കുറിച്ചത്. നേരത്തെ ഹേ ജൂഡ് എന്ന സിനിമയിൽ തൃഷയ്‍ക്കും സ്റ്റാൻഡ് അപ്പ് എന്ന സിനിമയിൽ നിമിഷ സജയനും സയനോര ശബ്ദം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്