രാംചരണിന്റെയും പ്രഭാസിന്റെയും ചിത്രത്തിൽ സഞ്ജയ് ദത്ത് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ? തുക കേട്ട് ഞെട്ടി ആരാധകർ 

MARCH 27, 2024, 1:33 PM

ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഇപ്പോൾ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വില്ലനായി തിളങ്ങുകയാണ്. നേരത്തെ കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ അധീരയായി വന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു സഞ്ജയ് ദത്ത്. അതിന് ശേഷം വിജയിയുടെ ലിയോയിലും സഞ്ജയ് ദത്ത് എത്തിയിരുന്നു. ഇപ്പോൾ തെലുങ്ക് ചിത്രത്തിലാണ് താരം എത്തുന്നത്.

രാംചരണിന്റെയും പ്രഭാസിന്റെയും ചിത്രങ്ങളില്‍ സഞ്ജയ് ദത്ത് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാനമായ വേഷത്തിലാണ് അദ്ദേഹം എത്തുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഈ ചിത്രത്തില്‍ താരം വാങ്ങുന്ന വമ്പന്‍ പ്രതിഫലമാണ് ഇപ്പോൾ ചർച്ച ആവുന്നത്.

ഇതുവരെ വാങ്ങിയ പ്രതിഫലത്തിലും മുകളിലാണ് താരം ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം പ്രഭാസ് ചിത്രത്തിന്റെ ഭാഗമാകാന്‍ പത്ത് കോടി രൂപയാണ് സഞ്ജയ് ദത്ത് ആവശ്യപ്പെടുന്നത്. ഇത് മുന്‍ ചിത്രങ്ങള്‍ക്ക് താരം വാങ്ങിയതിലും വളരെ അധികമാണ്.

vachakam
vachakam
vachakam

ഡബിള്‍ ഇസ്മാര്‍ട്ടിനായി താരം എട്ട് കോടി രൂപയാണ് വാങ്ങിയത്. എന്നാല്‍ ഈ ചിത്രത്തിനായി രണ്ട് കോടി വര്‍ധിപ്പിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ വന്‍ ഡിമാന്‍ഡ് തന്നെ ദത്തിന് ഇപ്പോഴുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam