സന്ദീപ് റെഡ്ഡി വംഗ സഹ-രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ് ആനിമൽ.
ടി-സീരീസ് ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു, പക്ഷേ ധാരാളം വിമർശനങ്ങളും നേരിടേണ്ടി വന്നു.
പുരുഷ മേധാവിത്വത്തെയും സ്ത്രീവിരുദ്ധതയെയും മഹത്വവൽക്കരിച്ചതിന് ചിത്രം വളരെയധികം വിമർശിക്കപ്പെട്ടു. . ഇപ്പോൾ സിനിമയുടെ ഏതെങ്കിലും വശത്തിൽ ഖേദിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, സിനിമയിലെ ഒരു കാര്യത്തിൽ തനിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത്.
തിയേറ്റർ റിലീസിന് മുമ്പ് ചിത്രത്തിലെ ഏഴ് മിനിറ്റ് രംഗങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നുവെന്നും അത് തനിക്ക് ബുദ്ധിമുട്ടായെന്നും സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.
ഒടിടി റിലീസ് ചെയ്തപ്പോൾ കട്ട് ചെയ്ത ഭാഗങ്ങൾ കൂട്ടിച്ചേർക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് സന്ദീപ് വംഗ റെഡ്ഡി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്