"താരപദവിയിൽ ഞാൻ അഹങ്കരിച്ചു, ആ രോഗം എന്നെ മാറ്റിമറിച്ചു"; മനസ്സ് തുറന്ന് സമാന്ത

JUNE 17, 2026, 12:12 AM

തന്റെ വ്യക്തിജീവിതത്തെയും സിനിമാ കരിയറിനെയും ആഴത്തിൽ സ്വാധീനിച്ച രോഗകാലത്തെക്കുറിച്ചും അതിനുശേഷമുണ്ടായ നിർബന്ധിത ഇടവേളയെക്കുറിച്ചും തുറന്ന് സംസാരിച്ച് തെന്നിന്ത്യൻ താരം സമാന്ത റൂത്ത് പ്രഭു. സമാന്ത പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ 'മാ ഇന്റി ബംഗാര'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

ചെറിയൊരു പട്ടണത്തിൽ നിന്ന് വന്ന് സിനിമയിൽ ഇത്രയധികം താരപദവിയും ജനപ്രീതിയും നേടിയത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നതായി സമാന്ത പറയുന്നു. തിയേറ്ററുകളിൽ ആളുകൾ തന്റെ പേര് വിളിച്ച് ആർപ്പുവിളിക്കുന്നത് തന്നെ ആവേശഭരിതയാക്കിയെന്നും ഒരു ഘട്ടത്തിൽ താൻ 'സ്റ്റാർഡം' എന്ന കളിക്ക് അടിമയായി മാറിയെന്നും താരം തുറന്നുസമ്മതിച്ചു. ഒരു വർഷം തുടർച്ചയായി ചെയ്ത അഞ്ച് സിനിമകളും ഹിറ്റായതോടെ സിനിമാ ലോകം തനിക്ക് 'ഗോൾഡൻ ലെഗ്' എന്ന വിശേഷണം നൽകിയെന്നും, അതോടെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് എപ്പോഴും ഉയരണമെന്ന ചിന്ത മാത്രമായി മാറിയെന്നും സമാന്ത ഓർക്കുന്നു.

കരിയറിന്റെ ഏറ്റവും തിരക്കേറിയ സമയത്താണ് 2022-ൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള 'ഖുഷി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സമാന്തയ്ക്ക് 'മയോസിറ്റിസ്' എന്ന അപൂർവ ഓട്ടോഇമ്മ്യൂൺ രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധയെ തുടർന്ന് സിനിമാ ജീവിതത്തിൽ നിന്ന് എടുത്ത നിർബന്ധിത ഇടവേളയാണ് തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയതെന്ന് സമാന്ത വെളിപ്പെടുത്തി.

vachakam
vachakam
vachakam

"ഏറ്റവും കൂടുതൽ ജോലി ചെയ്യണമെന്നും കൂടുതൽ സിനിമകൾ ചെയ്യണമെന്നും ആഗ്രഹിച്ച സമയത്താണ് എനിക്ക് മാറിനിൽക്കേണ്ടി വന്നത്. അഭിനേതാക്കളായാൽ കരിയറിന് അവസാനമില്ലെന്ന ഒരു തോന്നൽ വരും, അതോടൊപ്പം ഒരുതരം അഹങ്കാരവും ഉണ്ടാകും. എന്നാൽ ഈ ഇടവേളയാണ് പല കാര്യങ്ങളുടെയും അവസാനത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പഠിപ്പിച്ചത്. അത് എന്നെ പല രീതിയിൽ മാറ്റിമറിച്ചു. തിരികെ അഭിനയരംഗത്തേക്ക് വരുമ്പോൾ പഴയ ചില ശീലങ്ങളും സമീപനങ്ങളും മാറ്റണമെന്ന് ഞാൻ തീരുമാനിച്ചു," സമാന്ത പറഞ്ഞു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് താരം ഇപ്പോൾ ക്യാമറയ്ക്ക് മുന്നിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുന്നത്.

സമാന്ത സ്വയം നിർമ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന 'മാ ഇന്റി ബംഗാരം' ജൂൺ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. സമാന്തയ്ക്ക് പുറമെ ദിഗന്ത്, ഗുൽഷൻ ദേവയ്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam