ചെന്നൈ: മണിരത്നത്തിന്റെ പുതിയ ചിത്രം തഗ് ലൈഫിനെക്കുറിച്ചുള്ള വാർത്തകള്‍ ആണ് സോഷ്യൽ മീഡിയ നിറയെ. 36 കൊല്ലത്തിന് ശേഷം കമല്‍ മണിരത്നം എന്നിവര്‍ ഒന്നിക്കുന്ന ചിത്രം 2025 ജൂൺ 5 നാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിലെ തൃഷ കൃഷ്ണനും കമൽ ഹാസനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും 30 വർഷത്തെ പ്രായവ്യത്യാസമുണ്ടായിട്ടും അവർ റോമാന്‍സ് ചെയ്യുന്നു എന്നതും വലിയ ചര്‍ച്ച ആയിരുന്നു. ഇതിന് മറുപടി പറയുകയാണ് തൃഷ ഇപ്പോൾ.
ഇത്തരം വിമര്‍ശനങ്ങളും ആക്രമണങ്ങളും താന്‍ നേരിടാന്‍ തയ്യാറാണ് എന്നാണ് തൃഷ ഇക്കാര്യത്തിൽ പ്രതികരിച്ചത്. എന്നാൽ കമൽ ഹാസനുമായുള്ള സ്ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് താൻ വിശ്വസിക്കുന്നതായും തൃഷ വ്യക്തമാക്കി.
അതേസമയം "സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു, ഞാൻ ആ സമയത്ത് ഈ സിനിമയില്‍ സൈന്‍ ചെയ്തിട്ട് പോലും ഇല്ല. വൗ, ഇത് മാജിക് ആണെന്നാണ് ഇത് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. ആ സമയത്ത് ഞാൻ സിനിമയുടെ ഭാഗമായിരുന്നില്ല" എന്നും തൃഷ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്