സഹ മത്സരാർത്ഥിയുടെ കരണത്തടിച്ചു: മത്സരാർത്ഥിയെ ബിഗ്ബോസ് ഷോയിൽ നിന്നും പുറത്താക്കി

MARCH 25, 2024, 4:39 PM

മുംബൈ: സഹ മത്സരാർത്ഥിയുടെ മുഖത്തടിച്ച സംഭവത്തിൽ മത്സരാർത്ഥിയെ ബിഗ്‌ബോഗ് പരിപാടിയിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ട്‌. ബിഗ് ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായ റോക്കി അസിയെയാണ് സഹ മത്സരാർത്ഥിയായ സിജോയെ കയ്യേറ്റം ചെയ്തതിന്റ പേരിൽ പുറത്താക്കിയത്.

കൺഫെഷൻ റൂമിൽ വച്ചാണ് ബി​ഗ് ബോസ് റോക്കിയോട് ഇനി ഷോയിൽ തുടരാൻ സാധിക്കില്ലെന്ന് അറിയിച്ചത്. ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്ക് പിന്നാലെയാണ് റോക്കിയെ പുറത്താക്കിയതായി ബി​ഗ് ബോസ് അറിയിച്ചത്. 

റോക്കി സിജോയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ ഞായറാഴ്ച രാത്രി പുറത്തുവിട്ട പ്രൊമോയിൽ കണ്ടിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ബിഗ് ബോസ് ആരാധകർ ഈ കാര്യം വലിയ ചർച്ച ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് റോക്കി പുറത്തായെന്ന വാർത്ത വന്നത്.

vachakam
vachakam
vachakam

'ഈ ബി​ഗ് ബോസ് വീട്ടിലെ നിയമങ്ങളുടെ ​ഗുരുതരമായ ലംഘനമാണ് നിങ്ങൾ നടത്തിയത്. അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഇവിടെ തുടരാനാകില്ല. ഇപ്പോൾ തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇവിടുത്തെ അധികൃതർ നിങ്ങളെ അറിയിക്കും', എന്നായിരുന്നു ബിഗ് ബോസ് റോക്കിയോട് പറഞ്ഞത്. ശേഷം റോക്കിയെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

മുൻപ് പല തവണ ബിഗ്ബോസ് റോക്കിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വീക്ക്‌ എൻഡ് എപ്പിസോഡിൽ അവതാരകനായ മോഹൻലാലും റോക്കിക്ക് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്തായാലും ബിഗ് ബോസ് ഹൗസിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കാണാൻ കാത്തിരിക്കുകയാണ് ഏവരും. തിങ്കളാഴ്ച രാത്രി 9.30നുള്ള എപ്പിസോഡിൽ കൂടുതൽ കാര്യങ്ങൾ അറിയാം.

ENGLISH SUMMARY: Rocky evicted from BB

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam