തെന്നിന്ത്യൻ വെള്ളിത്തിരയിലെ പ്രിയ ജോഡികളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വർണ്ണാഭമായ സംഗീത് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ താരം പുറത്തുവിട്ടിരിക്കുന്നത്.
പ്രശസ്ത ഫാഷൻ ഡിസൈനർമാരായ ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് സംഗീത് രാവിൽ ഇരുവരും അണിഞ്ഞത്. "ഞങ്ങളുടെ കാല് വേദനിക്കുന്നത് വരെ ഞങ്ങൾ നൃത്തം ചെയ്തു, എല്ലാവരുടെയും പ്രസംഗങ്ങൾ കേട്ട് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു," ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട കുറിച്ചു.
പുലർച്ചെ 4 മണി വരെ നീണ്ടുനിന്ന ആഘോഷരാവിൽ വിജയ് രശ്മികയെ കൈകളിൽ കോരിയെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിട്ടുണ്ട്. വിജയിന്റെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള രശ്മികയുടെ നൃത്തവും ചിത്രങ്ങളിലുണ്ട്.
പ്രിയപ്പെട്ടവർ തങ്ങൾക്കായി ഒരുക്കിയ സർപ്രൈസുകൾ കണ്ട് വികാരാധീനരായ നിമിഷങ്ങളും താരങ്ങൾ പങ്കുവെച്ചു. വളരെ സ്വകാര്യമായി നടന്ന വിവാഹത്തിന് ശേഷം ഇരുവരും പങ്കുവെച്ച പരമ്പരാഗത വിവാഹ ചിത്രങ്ങൾ നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.
മനസ്സ് തുറന്ന് ചിരിച്ചും ആനന്ദക്കണ്ണീർ പൊഴിച്ചും കടന്നുപോയ ആ രാത്രി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒന്നായിരുന്നുവെന്ന് വിജയ് കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

16-ാം വയസ്സിൽ വിവാഹം, സഹോദരിയുമായി തെറ്റി; സിനിമയെ വെല്ലുന്ന ആശ ഭോസ്ലെയുടെ ജീവിതം
ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; ഹിന്ദുക്കൾ ചായ കുടിക്കരുത്, അത് ഹൈന്ദവ സംസ്കാരത്തിനെതിരാണ്:
ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'