കായംകുളം ലൈംഗികാതിക്രമ കേസ്: പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

APRIL 12, 2026, 10:51 PM

കായംകുളം: വാഹനാപകടത്തിന് പിന്നാലെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പൊലീസിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിയെ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കി വിട്ടയച്ചതാണെന്നും പൊലീസ് വിശദീകരിച്ചു.

യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ആണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം, കേസിലെ പ്രതിയായ സിനില്‍ സബാദിനെ വ്യാപാര വ്യവസായ ഏകോപന സമിതി സസ്‌പെന്റ് ചെയ്തു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

ലൈംഗികാതിക്രമം മാത്രമാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നതെങ്കിലും, കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. അപകടം നടന്ന സമയം സംബന്ധിച്ചും വ്യത്യാസമുണ്ടെന്ന് വ്യക്തമാകുന്നു. യുവതിയുടെ മൊഴിപ്രകാരം രാത്രി 12.45ഓടെയാണ് സംഭവം നടന്നത്. എന്നാല്‍ ആശുപത്രി രേഖകളില്‍ രാത്രി 9.30നാണ് അപകടം രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യമായി ലഭിച്ച വിവരങ്ങളില്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചനകളില്ലായിരുന്നുവെന്നും, പിന്നീട് ലഭിച്ച വിവരങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തിയതെന്നും പൊലീസ് വിശദീകരിച്ചു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് യുവതി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam