തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഓൺലൈൻ വായ്പാ ആപ്പുകളുടെ ഭീഷണി ഉണ്ടായിരിക്കാമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. സഹപാഠികളില്‍നിന്ന് ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴി എടുക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് സബ് കലക്ടറും പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസറും കോളേജ് സന്ദര്‍ശിച്ചു. നിതിനും ഒരു അധ്യാപികയ്ക്കും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വായ്പയുടെ പേരില്‍ ബന്ധപ്പെട്ട സംഘം നിരന്തരം ബന്ധപ്പെടുകയുണ്ടായിരുന്നുവെന്നും അധ്യാപിക വ്യക്തമാക്കി.
അതേസമയം, നിതിന്‍ ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്ത കാര്യം കുടുംബത്തിന് അറിയാമായിരുന്നുവെന്ന് പിതാവ് രാജന്‍ പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്കായാണ് വായ്പ എടുത്തതെന്നും, തിരിച്ചടവില്‍ വൈകിയെങ്കിലും പിന്നീട് തുക നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അധ്യാപികയെ ലോണ്‍ ആപ്പ് സംഘം ബന്ധപ്പെട്ടു എന്ന വിവരം കോളേജ് അധികൃതര്‍ അറിയിച്ചിട്ടില്ലെന്നും പിതാവ് ആരോപിച്ചു.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് സൂചന. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചൂട് സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുത്: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
നിതിന്‍ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചു
കുംഭമേള വൈറല്‍ വിവാഹ വിവാദം: ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് വിവാഹത്തിന് ശേഷം, ദുരൂഹതയെന്ന്
ശ്രീക്കുട്ടിയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം പരിഗണിക്കും: മന്ത്രി വി. ശിവന്‍കുട്ടി