ലോകേഷ് കനകരാജ്-രജനീകാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലി എന്ന ചിത്രത്തിനായി തമിഴ് സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോൾ, ചിത്രത്തിൽ അഭിനയിച്ചതിന് നടൻ രജനീകാന്തിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
350 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 150 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനികാന്ത് കൈപ്പറ്റിയിരിക്കുന്ന പ്രതിഫലമെന്നാണ് പുറത്തുവരുന്ന വിവരം. 50 കോടി രൂപയാണ് സംവിധായകൻ ലോകേഷിന്റെ ചിത്രത്തിലെ പ്രതിഫലം.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സംവിധായകൻ കൂലിയിലൂടെ ലോകേഷ് ആകും. ബാക്കി 150 കോടി രൂപ സിനിമയുടെ നിർമാണത്തിനും മറ്റു താരങ്ങളുടെ പ്രതിഫലത്തിനുമാണ് വിനിയോഗിച്ചിരിക്കുന്നത്. പബ്ലിസിറ്റി, പിആർ വർക്കുകൾ എന്നിവ ഒഴിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ ബജറ്റാണ് 350 കോടി.
പ്രിന്റ്, പബ്ലിസിറ്റി എന്നിവയ്ക്കായി നിർമാതാക്കൾ ഏകദേശം 25 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും, ഇതോടെ മൊത്തം ബജറ്റ് 375 കോടി രൂപയായി എന്നും റിപ്പോർട്ടിൽ പറയുന്നു. ഒടിടി റൈറ്റ്സ് 130 കോടി രൂപയ്ക്കും സാറ്റ്ലൈറ്റ് റൈറ്റ്സ് 90 കോടി രൂപയ്ക്കും മ്യൂസിക് റൈറ്റ്സ് 20 കോടി രൂപയ്ക്കും വിറ്റുപോയതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്