തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തുടരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് റിനി ആൻ ജോർജ് രംഗത്ത്.എന്നെ സംബന്ധിച്ച് എന്റെ സ്വന്തം പിതാവിന്റെ പാർട്ടിയാണ് കമ്മ്യൂണിസ്ററ് പാർട്ടി, എന്റെ മാനസ പിതാവിന്റെ പാർട്ടിയാണ് കോൺഗ്രസ് പാർട്ടിയെന്നും റിനി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു പാർട്ടിയുടെയും അംഗമോ പ്രവർത്തകയോ അല്ല. വി ഡി സതീശനോടുള്ള അടുപ്പം ഒരു പാർട്ടിയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. കുടുംബ സുഹൃത്ത് എന്ന നിലയിലുള്ള അടുപ്പമാണ്. ഈശ്വരന്റെ കരങ്ങൾ ജനങ്ങൾക്കായി അദ്ദേഹത്തിലൂടെ പ്രവർത്തിക്കട്ടെ എന്ന ആഴത്തിലുള്ള സന്ദേശമാണ് അർത്ഥമാക്കിയത്. അതിനെയും അനാവശ്യമായ രീതിയിൽ വ്യാഖ്യനിക്കുകയാണെന്ന് റിനി പറഞ്ഞു.
ഒരു സ്ത്രീ എന്ന നിലയിൽ ധാർമീകമായി ഞാൻ ഇരകളായ പെൺകുട്ടികൾക്കൊപ്പം നിലപാടെടുത്തു. നിശ്ശബ്ദരാക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ് ? ഈ വിഷയത്തിൽ മാസങ്ങളായി എന്നെ നിരന്തരം ആസൂത്രിതമായി വേട്ടയാടുകയാണ്. അതിൽ ഞാൻ തളരുന്നില്ലെന്ന് മനസ്സിലാക്കി എനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാപെയിൻ തന്നെ അഴിച്ചുവിട്ടിരിക്കുകയാണെന്നും റിനി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
