ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഡയാന രാജകുമാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മിക്കാനായി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2027ലാണ് ഡയാന രാജകുമാരിയുടെ 30-ാം ചരമവാര്‍ഷികം. ഈ അവസരത്തില്‍ ഡോക്യുമെന്ററി പുറത്തിറക്കാനാണ് തീരുമാനം.
ഓഗസ്റ്റില്‍ റോയല്‍ ദമ്പതികള്‍ നെറ്റ്ഫ്‌ളിക്‌സുമായി ഡോക്യുമെന്ററിക്കായുള്ള കരാര്‍ ഒപ്പിട്ടുവെന്നാണ് സൂചന. ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ പുതുക്കല്‍ ചര്‍ച്ചകളില്‍ നിരവധി ഷോകളുടെ ആശയങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു എന്നാണ് സൂചന.
1997ല്‍ പാരിസില്‍ വെച്ച് വാഹനാപകടത്തില്‍ ഡയാന മരിക്കുമ്പോള്‍ ഹാരിക്ക് വെറും 12 വയസായിരുന്നു. ആ നഷ്ടം വലുതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു എന്ന് ഹാരി പറഞ്ഞിരുന്നു.
മേഗന്റെ നെറ്റ്ഫ്‌ളിക്‌സ് ഷോയായ 'വിത്ത് ലൗ, മേഗന്റെ' രണ്ടാമത്തെ സീസണ്‍ ഓഗസ്റ്റ് 26ന് സ്ട്രീമിംഗ് ആരംഭിക്കും. 2020ല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ സജീവ അംഗത്വം രാജിവെച്ച ശേഷം കാലിഫോര്‍ണിയയിലേക്ക് താമസം മാറിയ ഹാരിയും മേഗനും ഉഗാണ്ടയിലെ അനാഥരായ കുട്ടികളെ കുറിച്ചുള്ള മസാക്ക കിഡ്‌സ്, എ റിഥം വിത്തിന്‍ എന്ന ഡോക്യുമെന്ററിയിലും ഭാഗമാകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്