കൊച്ചി: പേട്രിയറ്റ് സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് ഓൺലൈൻ വഴി പ്രചരിപ്പിച്ചതിൽ കേസ് രജിസ്റ്റർ ചെയ്തു. നിർമാതാവ് ആന്റോ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ പൊലീസ് നടപടി സ്വീകരിച്ചത്. ഈ മാസം ആദ്യം വിവിധ വെബ്സൈറ്റുകളിലൂടെ സിനിമ പ്രചരിപ്പിച്ചതായാണ് ആരോപണം. ഇതിലൂടെ നിർമാണ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാൽയും ഒരുമിച്ച് എത്തുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പേട്രിയറ്റിനായി ആരാധകർ കാത്തിരുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരടങ്ങിയ വലിയ താരനിരയുണ്ട്.സംവിധായകനായ മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുൽ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മനുഷ് നന്ദൻ ക്യാമറയും സുഷിൻ ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
