ദീപാവലിക്ക്  റോക്കറ്റ് പറത്തി അലക്‌സ; യുവാവിന്റെ ബുദ്ധിക്ക് സോഷ്യൽ മീഡിയയിൽ കൈയടി !

NOVEMBER 1, 2024, 3:20 PM

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍, അതിലൊന്ന് ലോകോത്തര ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. അലക്‌സ ഉപയോഗിച്ച് യുവാവ് റോക്കറ്റ് പറത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

റോക്കറ്റ് പറത്താന്‍ അലക്‌സയോട് യുവാവ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. തൊട്ട് പിന്നാലെ അലക്‌സ ആ നിര്‍ദേശം സ്വീകരിക്കുകയും റോക്കറ്റ് പറത്തുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഇതിനോടകം തന്നെ 1.7 കോടിയിലേറെപ്പേരാണ് കണ്ടുകഴിഞ്ഞത്. 6.1 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നില്‍പ്രവര്‍ത്തിച്ചയാളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

vachakam
vachakam
vachakam

അതേസമയം, ഇത് എങ്ങനെ ചെയ്തുവെന്ന് വ്യക്തമാക്കുന്ന വിശദമായ വീഡിയോ പങ്കുവയ്ക്കാന്‍ ഒട്ടേറെപ്പേര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തു. വോയിസ് നിര്‍ദേശം സ്വീകരിക്കുകയും റിലേ മൊഡ്യൂള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്ന ഒരു ആര്‍ഡ്വിനോ മൊഡ്യൂള്‍ ഉപയോഗിച്ച് ഇതേ പോലെ കഴിഞ്ഞ വര്‍ഷം താന്‍ ചെയ്തതായി മറ്റൊരു ഉപയോക്താവ് വെളിപ്പെടുത്തി.

.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam