മോഹന്‍ലാലിനും പ്രണവ് മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ നിവിന്‍ പോളി. പ്രൈവറ്റ് ജെറ്റിനുള്ളില്‍നിന്നുള്ള ചിത്രമാണ് നടന്‍ പങ്കുവെച്ചത്.
മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും പ്രണവിനേയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന 'സൗത്ത് അണ്‍ബൗണ്ട്' എന്നൊരു പരിപാടി ജിയോ ഹോട്‌സ്റ്റാര്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേയുള്ളതാണ് ചിത്രമെന്നാണ് സൂചന. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഇവര്‍ക്കൊപ്പമുണ്ട്.
ചെന്നൈ ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലിലാണ് പരിപാടി. കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ് സേതുപതി, നാഗാര്‍ജുന, നിവിന്‍പോളി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
