ഒളിമ്പിക് താരം സിമോണ്‍ ബൈല്‍സിന് ഗുരുതര ആരോഗ്യപ്രശ്‌നം; 'മരണത്തെ മുഖാമുഖം കണ്ടു'വെന്ന് താരം

JUNE 7, 2026, 9:28 PM

ലോകമെമ്പാടുമുള്ള കായിക പ്രേമികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സ് ഇതിഹാസം സിമോണ്‍ ബൈല്‍സ് ഗുരുതരമായ ആരോഗ്യപ്രതിസന്ധിയെ നേരിട്ടതായി വെളിപ്പെടുത്തി. താന്‍ മരണത്തിന്റെ വക്കോളമെത്തിയെന്നും ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

'സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതുകൊണ്ട് സാധാരണയായി ഇത്തരം കാര്യങ്ങള്‍ ഞാന്‍ പങ്കുവെക്കാറില്ല. എന്നാല്‍ ഈ ആഴ്ച മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവങ്ങളില്‍ ഒന്നായിരുന്നു ഇത്,' സിമോണ്‍ ബൈല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.


ആരോഗ്യ പ്രശ്‌നത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ബൈല്‍സ് പങ്കുവെച്ചിട്ടുണ്ട്. തന്റെ കയ്യില്‍ ഒന്നിലധികം ഹോസ്പിറ്റല്‍ ബാന്‍ഡുകള്‍ ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. ഈ ആരോഗ്യ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ബൈല്‍സിന്റെ ഭര്‍ത്താവും എന്‍എഫ്എല്‍ താരവുമായ ജോനാഥന്‍ ഓവന്‍സ് അദ്ദേഹത്തിന്റെ ടീമായ ഇന്‍ഡ്യാനാപോളിസ് കോള്‍ട്‌സിനൊപ്പം പരിശീലനത്തിലായിരുന്നു. ഭര്‍ത്താവ് അടുത്തില്ലാതിരുന്ന സമയം കൂടിയായതിനാല്‍ അനുഭവിച്ച ഭയം ഇരട്ടിയായിരുന്നുവെന്നും താരം സൂചിപ്പിച്ചു.

നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് ബൈല്‍സ്. ബെഡില്‍ വിശ്രമിക്കുന്ന ചിത്രവും സുഹൃത്തുക്കള്‍ അയച്ച് നല്‍കിയ പൂച്ചെണ്ടുകളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഹൃദയമിടിപ്പ് രേഖപ്പെടുത്തിയ ഒരു സ്‌ക്രീന്‍ഷോട്ടും സ്റ്റോറിയായി നല്‍കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് വരും ദിവസങ്ങളില്‍ വിശദമായി പറയാമെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവര്‍ക്കും അന്വേഷിച്ചവര്‍ക്കും നന്ദി പറയുന്നതായും 11 ഒളിമ്പിക് മെഡലുകള്‍ സ്വന്തമാക്കിയ 29 കാരിയായ താരം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam