മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണത്തിൽ കേസെടുത്തു; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

SEPTEMBER 16, 2026, 10:34 AM

 തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്തു. ആൻ്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. 

 ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.

 മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 

vachakam
vachakam
vachakam

 കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിൻ്റെ ഉടമ ആൻ്റോ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്.

ഈ രേഖകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam