ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിൽ എത്തിയ കൂലി. എന്നാൽ ചിത്രത്തിന് കുറച്ചു നെഗറ്റീവ് റിവ്യൂസ് ഒക്കെ വന്നിരുന്നു. എന്നാൽ നെഗറ്റീവ് റിവ്യൂസ് ഒന്നും ചിത്രത്തിന്റെ കളക്ഷനെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചിത്രം ആദ്യ ദിനത്തിൽ ഞെട്ടിക്കുന്ന കളക്‌ഷൻ ആണ് നേടിയത്. 151 കോടിയാണ് കൂലി ആദ്യ ദിനം ബോക്സോഫീസിൽ നേടിയത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് കൂലി നേടിയത്. ഇതോടെ വിജയ് ചിത്രം ലിയോയുടെ റെക്കോർഡാണ് കൂലി തകർത്തെറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്