'അധിക്ഷേപം, കയ്യേറ്റം'; യുകെ ടൂര്‍ പാതിയില്‍ ഉപേക്ഷിച്ച് മടങ്ങി നീരജ് മാധവ്

APRIL 25, 2024, 7:33 PM

യുകെയിലെ  സംഗീത പരിപാടി പാതിവഴിയിൽ റദ്ദാക്കി നടനും റാപ്പറുമായ നീരജ് മാധവ്. സംഘാടകരിൽ നിന്നുള്ള മോശം അനുഭവത്തെ തുടർന്നാണ് പരിപാടി റദ്ദാക്കിയതെന്ന് നീരജ് മാധവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ലണ്ടൻ ആസ്ഥാനമായുള്ള ബാക്ക് ജാക്ക് ഇവൻ്റ്സിനെതിരെയാണ് നീരജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഘാടകർ തന്നെയും സംഘത്തിലുള്ളവരെയും ശാരീരികമായി ഉപദ്രവിച്ചതടക്കം അധിക്ഷേപിച്ചെന്നും  നീരജ് ആരോപിച്ചു. അതിനാലാണ് സന്ദർശനം പാതിവഴിയിൽ അവസാനിപ്പിക്കുന്നതെന്ന് നീരജ് പറഞ്ഞു.

ഏപ്രിൽ 18, 21, 27, 28 എന്നീ തീയതികളിലായിരുന്നു നീരജ് മാധവിന്റെ പ്രോഗ്രാം പലയിടങ്ങളിൽ നിശ്ചയിച്ചിരുന്നത്. നീരജ് പിൻമാറിയതോടെ ദാബ്‌സിയെയാണ് പരിപാടിക്ക് സംഘാടകർ എത്തിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം നീരജിന് വേണ്ടി നിശ്ചയിച്ച പരിപാടികളിൽ മറ്റൊരാളെ കൊണ്ടുവരാൻ തീരുമാനം ആയിട്ടുണ്ടെന്നും നീരജിനെയോ അദ്ദേഹത്തിന്റെ മാനേജറെയോ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും പരിപാടിയുടെ സംഘാടകർ പറഞ്ഞു.

ഷെഡ്യൂൾ ചെയ്ത ദിവസം പരിപാടി അവതരിപ്പിച്ചില്ല. ഈ സംഭവം തങ്ങളുടെ കമ്പനിയുടെ വിശ്വാസ്യത തകർക്കുകയും കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്‌തതായും സംഘാടകർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam