നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി 'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ലു'മായി ബന്ധപ്പെട്ട് ധനുഷ്-നയന്‍താര വിവാദങ്ങള്‍ ആളി കത്തുകയാണ്. ധനുഷ് വക്കീൽ നോട്ടീസ് അയച്ചതും അതിന് പിന്നാലെയുള്ള നയൻതാരയുടെ തുറന്ന മറുപടി കത്തും വലിയ രീതിയിൽ വാർത്തയായിരുന്നു.
എന്നാൽ ഇപ്പോൾ ഡോക്യുമെന്ററിക്കായി തനിക്ക് എന്‍.ഒ.സി നല്‍കിയവരുടെ പട്ടികയുമായി രംഗത്ത് എത്തിയിക്കുകയാണ് നയന്‍താര. താന്‍ ഇതുവരെ അഭിനയിച്ച നിരവധി സിനിമികളിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഡോക്യുമെന്ററിക്കായി ചേര്‍ത്തുവെച്ചിട്ടുണ്ടെന്നും ഇതിനായി നിരവധി നിര്‍മാതാക്കളെ കാണേണ്ടിവന്നെന്നും കുറിച്ചാണ് നയന്‍താര ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഷാരൂഖ് ഖാനും ഗൗരിഖാനും അടക്കമുള്ള നിര്‍മാതാക്കളെ സമീപിക്കേണ്ടിവന്നു എന്നും അവരെല്ലാം ഒരു മടിയുമില്ലാതെ, ഒട്ടും വൈകിപ്പിക്കാതെ വീഡിയോ ഉപയോഗിക്കുവാന്‍ എന്‍.ഒ.സി നല്‍കിയെന്നും നയന്‍താര പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം പേര് പറഞ്ഞില്ലെങ്കിലും ധനുഷ് മാത്രമാണ് അനുമതി നല്‍കാത്തത് എന്ന ധ്വനിയാണ് പോസ്റ്റിലുള്ളത്. വിവിധ നിര്‍മാണ കമ്പനികളില്‍പ്പെട്ട 37 നിര്‍മാതാക്കളെ പേര് പരാമര്‍ശിച്ച് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്