ആരാധകരുടെ പ്രിയ താരമാണ് നയൻതാര. ഇടയ്ക്ക് കരിയറിൽ താഴ്ചകൾ വന്നപ്പോഴും കുറച്ച് നാളുകൾക്കുള്ളിൽ ശക്തമായി തിരിച്ച് വരവ് നടത്താൻ എക്കാലവും നയൻതാരയ്ക്ക് സാധിച്ചിട്ടുണ്ട്. 40 വയസുകാരിയായ നയൻതാരയ്ക്ക് ഇന്നും കെെ നിറയെ സിനിമകളാണ്.
അതേസമയം റിപ്പോർട്ടുകൾ പ്രകാരം ഒരു പരസ്യത്തിന് അഞ്ച് കോടി രൂപ ആണ് നയൻതാര പ്രതിഫലമായി വാങ്ങുന്നത്. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് നയൻതാര വാങ്ങുന്ന പ്രതിഫലം എന്നാണ് കണക്കുകൾ.
അടുത്ത കാലത്ത് നയൻതാരയ്ക്ക് തുടരെ പരാജയ സിനിമകളാണ് വന്നത്. ജവാൻ ഒഴിച്ച് നടിയുടെ ഒരു സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ തുടർന്നും നടിയെ തേടി വലിയ പ്രൊജക്ടുകളാണ് എത്തുന്നത് എന്നത് താരത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.
വിവാഹം, പ്രായം, ഫ്ലോപ്പുകൾ തുടങ്ങിയ ഘടകങ്ങളൊന്നും നയൻതാരയുടെ താരമൂല്യം ഇല്ലാതാക്കിയില്ല. ശത്രുക്കൾ ഇതിന് പരമാവധി ശ്രമിച്ചിട്ടും നയൻതാര കരിയറിൽ മുന്നേറുകയാണ്. നയൻതാര ഇരുപതുകളിലും മുപ്പതുകളിലും ഇപ്പോൾ തന്റെ നാൽപതുകളിലും കരിയറിൽ ഒരുപോലെ തിളങ്ങുകയാണ്.
താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നയൻതാര ഇന്ന് പ്രാധാന്യം നൽകുന്നുണ്ട്. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്