ബോളിവുഡ് താരം മൗനി റോയിയും ഭർത്താവും മലയാളിയുമായ സൂരജ് നമ്പ്യാരും വിവാഹമോചനത്തിനൊരുങ്ങുന്നതായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ശക്തമാകുന്നു. ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതും വിവാഹചിത്രങ്ങൾ സൂരജ് തന്റെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്തതുമാണ് ആരാധകർക്കിടയിൽ സംശയത്തിന് കാരണമായത്. 2022-ൽ ഗോവയിൽ വെച്ച് അതിമനോഹരമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം.
യാത്രകളുടെയും പ്രണയനിമിഷങ്ങളുടെയും ചിത്രങ്ങൾ നിരന്തരം പങ്കുവെക്കാറുള്ള ഈ ദമ്പതികൾ കുറച്ചുനാളുകളായി ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സൂരജ് തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് വിവാഹ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്തതോടെ തർക്കങ്ങൾ രൂക്ഷമാണെന്ന നിഗമനത്തിലാണ് സോഷ്യൽ മീഡിയ. എന്നാൽ ഈ വിഷയത്തിൽ മൗനിയോ സൂരജോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിഷയത്തിൽ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ചിലർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ, വെറും ഇൻസ്റ്റാഗ്രാം ആക്റ്റിവിറ്റിയുടെ പേരിൽ നിഗമനങ്ങളിൽ എത്തരുതെന്ന് മറ്റുചിലർ വാദിക്കുന്നു. സ്വകാര്യതയ്ക്ക് വേണ്ടിയാകാം ഇത്തരത്തിൽ ചെയ്തതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മലയാളി, ബംഗാളി ആചാരപ്രകാരം നടന്ന ഇവരുടെ വിവാഹം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
