മോഹൻലാല്‍ നായകനായി വന്ന പുതിയ സത്യൻ അന്തിക്കാട് ചിത്രമാണ് ഹൃദയപൂര്‍വം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 3.35 കോടി നെറ്റ് കളക്ഷനായി ഓപ്പണിംഗില്‍ നേടിയിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചിത്രത്തിലെ കോമഡി രംഗങ്ങൾ ഒക്കെ പ്രേക്ഷകർ സ്വീകരിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മോഹൻലാല്‍- സംഗീത് പ്രതാപ് കോമ്പോ വര്‍ക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍. മികച്ച ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം എന്നാണ് പ്രേക്ഷകർ വ്യക്തമാക്കുന്നത്.
ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം ആണ് ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്