ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവെന്ന ബഹുമതി സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയെ പിന്തുടരുന്നവരുടെ എണ്ണം 100 മില്യൺ (10 കോടി) പിന്നിട്ടു. സോഷ്യൽ മീഡിയയിലെ ജനപ്രീതിയിൽ മറ്റ് ആഗോള നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് അദ്ദേഹമെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 43 മില്യൺ ഫോളോവേഴ്‌സാണുള്ളത്. അതായത് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്.
പട്ടികയിലുള്ള അടുത്ത അഞ്ച് ലോകനേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ ആരാധകരുടെ എണ്ണം. ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ (15 മില്യൺ), ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ (14.4 മില്യൺ), തുർക്കി പ്രസിഡന്റ് എർദോഗാൻ (11.6 മില്യൺ) എന്നിവരാണ് മോദിക്കും ട്രംപിനും പിന്നിലുള്ളത്.
ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിലും മോദി തന്നെയാണ് ഒന്നാമൻ. 16.1 മില്യൺ ഫോളോവേഴ്‌സുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും, 12.6 മില്യൺ ഫോളോവേഴ്‌സുള്ള രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമുണ്ട്. ഡിജിറ്റൽ ലോകത്തെ ഇന്ത്യയുടെ വളർച്ചയും മോദിയുടെ ആഗോള സ്വാധീനവുമാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും