പ്രസിദ്ധ ഗായകൻ മൈക്കൽ ജാക്‌സന്റെ മൂത്ത മകൻ പ്രിൻസ് ജാക്‌സൺ (28), തന്റെ ദീർഘകാല പ്രണയിനിയായ മോളി ഷിർമാങ്ങുമായി വിവാഹ നിശ്ചയം നടത്തിയതായി റിപ്പോർട്ട്. ഓഗസ്റ്റ് 26-ന് ആണ് താരം തന്റെ ആരാധകരോട് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഞാനും മോളിയും ഒരുമിച്ച് നിരവധി ഓർമ്മകൾ സൃഷ്ടിച്ചു. ലോകം ചുറ്റി, ഒരുമിച്ച് പഠനം പൂർത്തിയാക്കി, ജീവിതത്തിൽ വളർന്നു. ഇനി ജീവിതത്തിന്റെ അടുത്ത അധ്യായത്തേക്ക് കടക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു ബേബി" എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
മോളി മോതിരം കാണിച്ച് പ്രിൻസിനൊപ്പം ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ട്രെക്കിംഗ്, കയാക്കിംഗ്, യൂണിവേഴ്സിറ്റി ഗ്രാജുവേഷൻ ദിനം തുടങ്ങിയ പഴയ ഓർമ്മകൾ പ്രത്യേകിച്ച്, 95 കാരിയായ പ്രിൻസിന്റെ അമ്മൂമ്മ കാത്രിൻ ജാക്‌സണിനൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പ്രിൻസ്, പ്രണയജീവിതം പൊതു സദസിൽ നിന്നും ഒളിപ്പിച്ചിരുന്ന എങ്കിലും, തന്റെ അച്ഛനായ മൈക്കൽ ജാക്‌സന്റെ ഓർമ്മകൾ ഇപ്പോളും ജീവിച്ചിരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. "അച്ഛന്റെയും ചേട്ടന്മാരുടെയും ചിത്രങ്ങളും പെയിന്റിംഗുകളും എന്റെ വീട്ടിലുണ്ട്. അച്ഛൻ പഠിപ്പിച്ചതുപോലെ, സ്നേഹത്തോടെ ജീവിതം നയിക്കുകയാണ് ഞാൻ. ദിവസവും കുറഞ്ഞത് ഒരാളെ സഹായിക്കാൻ ഞാൻ ശ്രമിക്കുന്നു. അതാണ് അച്ഛന്റെ പൈതൃകം തുടർന്നുകൊണ്ടുപോകാനുള്ള വഴി" എന്നും താരം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്