സ്‌പെയിന്‍ കപ്പടിച്ചു, മിയ ഖലീഫയ്ക്ക് കോടികളുടെ ലോട്ടറി: ബെറ്റിംഗിലൂടെ നേടിയത് 15 കോടിയോളം രൂപ

JULY 21, 2026, 6:57 AM

ന്യൂജേഴ്സി: യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ ആവേശം കളിക്കളത്തിന് പുറത്തും വന്‍ തരംഗമായി മാറി. ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന്‍ ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍, കളി പ്രവചിച്ച് വന്‍തുക കൈക്കലാക്കിയിരിക്കുകയാണ് പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മുന്‍ പോണ്‍ താരവുമായ മിയ ഖലീഫ. സ്‌പെയിനിന്റെ വിജയത്തിനായി പന്തയം വെച്ച മിയയ്ക്ക് സമ്മാനമായി ലഭിച്ചത് 15.92 കോടി രൂപയാണ്.

മത്സര ശേഷം സ്റ്റേഡിയത്തില്‍ നിന്നുള്ള ആഹ്ലാദ ചിത്രങ്ങളും താന്‍ ബെറ്റ് വെച്ച സ്ലിപ്പിന്റെ സ്‌ക്രീന്‍ഷോട്ടും മിയ ഖലീഫ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. സ്പാനിഷ് കൗമാര താരം ലമീന്‍ യമാലിന്റെ പേരെഴുതിയ ജഴ്സിയണിഞ്ഞാണ് മിയ ഫൈനല്‍ കാണാന്‍ എത്തിയത്. സ്‌പെയിന്റെ ചാമ്പ്യന്‍ പട്ടത്തിനായി ഏകദേശം 9.65 കോടി രൂപയാണ് മിയ ബെറ്റ് വെച്ചിരുന്നത്. തനിക്ക് സ്പാനിഷ് പാരമ്പര്യമൊന്നുമില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം താന്‍ സ്‌പെയിനിനൊപ്പമായിരുന്നുവെന്ന് അവര്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തു.


വിജയത്തുകയായി ലഭിച്ച 15.92 കോടി രൂപയില്‍, മിയ ആദ്യം മുടക്കിയ 9.65 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 6.27 കോടി രൂപയാണ് ഈ ഒറ്റ ബെറ്റിലൂടെ അവര്‍ക്ക് ലഭിച്ച അറ്റാദായം. എന്നാല്‍ ഇതില്‍ വലിയൊരു തുക നികുതിയിനത്തില്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മോഡലിംഗ്, സ്‌പോര്‍ട്‌സ് കമന്ററി, ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേഷന്‍ എന്നീ മേഖലകളില്‍ സജീവമായ മിയ ഖലീഫയുടെ ഈ വന്‍ ബെറ്റിംഗ് വിജയം ഇപ്പോള്‍ കായികലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam