"അവളൊരു സോഫ്റ്റ് പോൺ താരമാണോ?" ജെന്നിഫർ ലോപസിനെ രൂക്ഷമായി വിമർശിച്ചു മേഗിൻ കെല്ലി 

JULY 23, 2025, 1:13 AM

ജെന്നിഫർ ലോപസിനെ രൂക്ഷമായി വിമർശിച്ചു പ്രശസ്ത മാധ്യമപ്രവർത്തകയും രാഷ്ട്രീയ കമന്റേറ്ററുമായ മേഗിൻ കെല്ലി രംഗത്ത്. പോപ്പ് ഗായിക ജെന്നിഫർ ലോപസിന്റെ ഏറ്റവും പുതിയ സ്റ്റേജ് പ്രകടനത്തെ ആണ് മേഗൻ രൂക്ഷമായി വിമർശിച്ചത്.

സ്പെയിനിലെ ടെനെറിഫെയിൽ നടന്ന കുക്ക് മ്യൂസിക് ഫെസ്റ്റിവലിലെ ജെന്നിഫർ ലോപസിന്റെ ഹോട്ട് പെർഫോർമൻസിനെ കുറിച്ചായിരുന്നു വിമർശനം. ജെന്നിഫർ ലോപസ് ഡാൻസ് അവതരിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് ഷെയർ ചെയ്താണ് മേഗിൻ കെല്ലി വിമർശനം ഉന്നയിച്ചത്. മേഗിൻ കെല്ലി തന്റെ X അക്കൗണ്ടിലൂടെയാണ്  പ്രതികരണവുമായി മുന്നോട്ടുവന്നത്. 

അതേസമയം ജെന്നിഫർ ലോപസ് 55 വയസിലും അതീവ എനർജിയോടെ ഒരു വൈറ്റ് ലേസ്-അപ്പ് യൂണിറ്റാർഡ് ധരിച്ചു അതീവ എനർജിയോടെ ഡാൻസ് അവതരിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് ആണ് ഷെയർ ചെയ്തു മേഗൻ വിമർശിച്ചത്. "ഇപ്പൊ അവളൊരു സോഫ്റ്റ് പോൺ താരമാണോ?" — എന്നാണ് മേഗൻ കുറിച്ചത്.. ഈ അഭിപ്രായം ആരാധകരും വിമർശകരും തമ്മിൽ വലിയ ചർച്ചക്ക് തന്നെ കാരണമായിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം ഇത് ആദ്യമായല്ല മേഗിൻ കെല്ലി ജെ.ലോയെ വിമർശിക്കുന്നത്. ജൂണിൽ വാഷിങ്ടൺ ഡി.സിയിൽ നടന്ന ഒരു പ്രൈഡ് ഇവന്റിലെ ജെനിഫർ ലോപ്പസിന്റെ വേഷത്തെ കുറിച്ചും കെല്ലി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. "ഇത് നമ്മുടെ സംസ്കാരത്തിലെ ഒരു ഗൗരവമേറിയ പ്രശ്നമാണ്. 56 വയസ്സുള്ള സ്ത്രീ ഒരു സ്റ്റേജിൽ, പ്രത്യേകിച്ച് പ്രൈഡ് ഇവന്റിൽ, വേദിയിൽ വന്നു ജനങ്ങൾക്ക് തന്റെ സ്വകാര്യഭാഗം കാണിക്കുന്നത് വളരെ മോശമായി കരുതുന്നു' എന്നാണ് അന്ന് അവൾ പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam