ചെന്നൈ: തമിഴ് സൂപ്പര്‍താരവും രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ വിജയ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച ആണ് തമിഴകത്ത് ഇപ്പോൾ വലിയ ചർച്ച ആവുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമാണ് ഈ കൂടികാഴ്ച എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കണക്കാക്കുന്നത്.
എന്നാൽ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി വൃത്തങ്ങൾ കിഷോറിന്‍റെ സന്ദർശനം പ്രധാന്യമുള്ളതല്ല എന്ന രീതിയിലാണ് പ്രതികരിച്ചത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ തലവൻ ആധവ് അർജുന, ഇത് ഒരു സാധാരണ സന്ദർശനമാണെന്ന് ആണ് വിശേഷിപ്പിച്ചത്. യോഗത്തിന് മുന്‍ കൈ എടുത്തത് അടുത്തിടെ വിസികെ വിട്ട് വിജയ്‌യുടെ പാര്‍ട്ടിയില്‍ എത്തിയ ആധവ് അർജുനാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേ സമയം ഇപ്പോള്‍ ബിഹാറില്‍ ജന്‍ സൂരജ് പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷി നടത്തുന്ന പ്രശാന്ത് കിഷോര്‍ ഒരു സ്വകാര്യ സന്ദര്‍ശനം നടത്തിയെന്നാണ് ടിവികെ പറയുന്നത്. "കഴിഞ്ഞ വർഷം പാർട്ടികൾ ആരംഭിച്ച രണ്ട് നേതാക്കൾ തമ്മിലുള്ള ചർച്ചയാണിത്” എന്നാണ് ഒരു മുതിർന്ന ടിവികെ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്