ഗുരുവായൂരിൽ മംഗല്യം; ഗായിക ദുര്‍ഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി

SEPTEMBER 5, 2024, 2:57 PM

ഒരു കാലത്ത് മലയാള ടെലിവിഷൻ സ്ക്രീനുകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു   റിയാലിറ്റി ഷോയിലൂടെ എത്തിയ ദുർഗ വിശ്വനാഥ്. ഐഡിയ സ്റ്റാർ‌ സിങർ സീസണ്‍ രണ്ടിലായിരുന്നു ദുർഗ മത്സരിച്ചത്. ഐഡിയ സ്റ്റാർ‌ സിങറിനുശേഷം ചില സിനിമകളില്‍ പിന്നണി പാടാനും ദുർഗയ്ക്ക് സാധിച്ചു.

അതേസമയം സോഷ്യല്‍മീഡിയയിലും സജീവമായ താരം വീണ്ടും വിവാഹിതയായി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രിയ ഗായികയുടെ രണ്ടാം വിവാഹം ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്.

കണ്ണൂര്‍ സ്വദേശിയായ റിജുവാണ് ഗായികയെ താലി ചാർത്തിയത്. രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരന്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് എന്നാണ് പുറത്തു വരുന്ന വിവരം. 

vachakam
vachakam
vachakam

വർഷങ്ങള്‍ക്ക് മുമ്പായിരുന്നു ദുർഗയുടെ ആദ്യ വിവാഹം. ബിസിനസ്മാന്‍ ഡെന്നിസാണ് ദുര്‍ഗയെ വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam