'കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂക്ക ആവശ്യപ്പെട്ടു, കമ്മിറ്റ് ചെയ്ത പ്രോജക്ടിൽ നിന്ന് പിന്മാറി'; തുറന്ന് പറച്ചിലുമായി സാന്ദ്ര 

AUGUST 6, 2025, 1:20 AM

നിർമാതാവും നടിയുമായ സാന്ദ്ര തോമസ് കേരള ഫിലിം പ്രൊ‍ഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നോമിനേഷൻ സമർപ്പിച്ചതും നോമിനേഷൻ കഴിഞ്ഞ ദിവസം സംഘടന തള്ളിയതും വലിയ വാർത്തയായിരുന്നുതള്ളിയിരുന്നു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയുണ്ടായിട്ടും അത് തള്ളിയതിനെ സാന്ദ്ര ചോ​ദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ സാന്ദ്ര നിയപരമായി നേരിടാൻ കോടതിയിലേക്ക് പോകുന്നതായും വാർത്തകൾ പുറത്തു വന്നിരുന്നു.

എന്നാൽ നിയമപരമായി നീങ്ങുമെന്ന് അറിയിച്ചതോടെ നടൻ മമ്മൂട്ടി വിളിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടുവെന്നും സാന്ദ്ര ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. അത് മാത്രമല്ല താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര അഭിമുഖത്തിൽ പറഞ്ഞു.

മമ്മൂക്ക എന്നെ വിളിച്ചിരുന്നു... അദ്ദേഹം മുക്കാൽ മണിക്കൂറോളം എന്നോട് സംസാരിച്ചു. കേസുമായി മുന്നോട്ട് പോകരുതെന്ന് എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ച ഒറ്റ ചോദ്യമേയുള്ളൂ... മമ്മൂക്ക ഇക്കയുടെ മകൾക്കാണ് ഇങ്ങനെയൊരു സിറ്റുവേഷൻ വന്നതെങ്കിൽ അവരോടും ഇത് പറയുമോ..?. പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയിൽ ബാധിക്കും, എനിക്കിനി സിനിമ ചെയ്യാൻ പറ്റില്ല, നിർമ്മാതാക്കൾ തീയേറ്ററിൽ ഇനിയെന്റെ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാൻഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു... ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാൻ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്തോളൂവെന്ന് എന്നാണ് സാന്ദ്ര വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam