ഇന്‍ഡസ്ട്രിയിലെ മാന്യനായ വ്യക്തി, മമ്മൂട്ടിയുടെ മൗനം സങ്കടകരം: സജിത മഠത്തില്‍

AUGUST 31, 2024, 2:27 PM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മമ്മൂട്ടി ഒന്നും പറയാത്തത് സങ്കടകരമാണെന്ന് ഡബ്ല്യുസിസി സ്ഥാപക അംഗമായ സജിത മഠത്തില്‍.

ഇന്‍ഡസ്ട്രിയില്‍ മാന്യനായ വ്യക്തിയാണ് മോഹന്‍ലാല്‍. സ്ഥിതിഗതികള്‍ മാറ്റാന്‍ അദ്ദേഹം മുന്‍കൈയെടുക്കേണ്ടതായിരുന്നുവെന്നും സജിത മഠത്തില്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം.

വിമണ്‍ ഇന്‍ സിനിമ കളക്ടീവുമായി എ.എം.എം.എയിലെ കൂട്ടരാജി ബന്ധപ്പെട്ടിട്ടില്ലെങ്കിലും പുറത്തുനിന്നുള്ള ആളെന്ന നിലയില്‍ അവരുടെ രാജിക്ക് ഒന്നിലധികം കാരണങ്ങള്‍ ഉണ്ടെന്ന് എനിക്ക് പറയാന്‍ കഴിയും. എ.എം.എം.എയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങളെ കുറിച്ച് ആശങ്കയുള്ളതിനാല്‍ കൂടുതല്‍ ചര്‍ച്ചകളില്‍ നിന്നും പൊതുജനശ്രദ്ധയില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറാന്‍ ആഗ്രഹിച്ചേക്കാം എന്നതാണ് ഒരു സാധ്യത. 

vachakam
vachakam
vachakam

അതിനാല്‍ അവരുടെ രാജി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്ന് തോന്നുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം അവര്‍ പിന്‍മാറുന്നത് നിരാശാജനകമാണ്. വളരെ സങ്കടകരമാണ്.

 ഇന്‍ഡസ്ട്രിയില്‍ മാന്യനായ വ്യക്തിയാണ് മോഹന്‍ലാല്‍. സ്ഥിതിഗതികള്‍ മാറ്റാന്‍ അദ്ദേഹം മുന്‍കൈയെടുക്കേണ്ടതായിരുന്നു. ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മമ്മൂട്ടിയുടെ മൗനവും വളരെ സങ്കടകരമാണ്. സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായി ബി ഉണ്ണികൃഷ്ണനും ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല. ഒരു പത്രക്കുറിപ്പ് ഇറക്കുകയാണ് ചെയ്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam