നടന്‍ രവി മോഹനും ആരതിയും പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈക്കോടതി. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റൂളിങ് നടത്തിയത്.
ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.
രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരതി ആരോപിച്ചത്. തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നാലെ രവി മോഹനും ആരോപിച്ചിരുന്നു.
ഇതിന് മറുപടിയായി, ബന്ധം തകരാന്‍ കാരണം മൂന്നാമതൊരാളാണെന്ന് ഗായിക കെനിഷ ഫ്രാന്‍സിസിനെ ഉദ്ദേശിച്ച് ആരതി തുറന്നടിച്ചു. അങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും ഇരുവരും മുന്നോട്ടുപോകവെ, ഇപ്പോഴിതാ ഇരുവരുടേയും വാക്‌പോരിന് അറുതിവരുത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
വിവാഹമോചനവുമായി ബന്ധപ്പെട്ട് രവി മോഹനും ആരതി രവിയും കഴിഞ്ഞയാഴ്ച ചെന്നൈയിലെ കുടുംബകോടതിയില്‍ ഹാജരായിരുന്നു. വിവാഹബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലെന്ന് രവി അന്ന് വ്യക്തമാക്കിയെന്നും ആരതി ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരതിയുടെ ആവശ്യം നിരസിക്കണമെന്ന് രവി മോഹന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് ജൂണ്‍ 12-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്