ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെ മധുബാല വീണ്ടു മലയാളത്തിലേക്ക് തിരികെ എത്തുകയാണ്. ചിത്രത്തിലെ നായകന്‍ ഇന്ദ്രന്‍സാണ്. ഇന്ദ്രന്‍സിന്റെ നായികയായതിനെ കുറിച്ച് മധുബാല മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഇന്ദ്രന്‍സ് സാര്‍ ഗംഭീര നടനാണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു. ഏണ്‍പതുകള്‍ മുതല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എനിക്ക് അറിയാം. ഹോം പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രശസ്തമായിരുന്നു. പക്ഷെ എല്ലാവര്‍ക്കും അറിയില്ലായിരുന്നു. കറുപ്പിലൂടെ അദ്ദേഹം എല്ലായിടത്തും ഫെയ്മസ് ആയി. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട് .'
'ആരാണ് എന്റെയൊപ്പം നായക വേഷത്തില്‍ അഭിനയിക്കുന്നത് എന്ന് ഞാന്‍ നോക്കാറില്ല. എന്റെ വേഷം, ചിത്രത്തിന്റെ കഥ, ഞാന്‍ ഈ ചിത്രം ചെയ്യണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളാണ് നോക്കാറുള്ളത്.
എന്റെ മുന്നില്‍ ഏത് അഭിനേതാവാണ് ഉണ്ടായിരിക്കേണ്ടതെന്നത് സംവിധായകന്റേയും നിര്‍മാതാവിന്റേയും തീരുമാനമാണ്. അവര്‍ ചിത്രത്തിലേത്ത് ഇന്ദ്രന്‍സ് ചേട്ടനെ കൊണ്ടു വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഭാഗ്യവും അനുഗ്രഹവുമായി കാണുന്നു.'- എന്നാണ് മധുബാല പറയുന്നത്.
സംവിധായിക വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
