' A.M.M.Aയിലെ സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവരങ്ങൾ യൂട്യൂബ് ചാനലിന് ചോർത്തി; നടി ഉഷ ഹസീനക്കെതിരെ മാലാ പാർവതി 

AUGUST 4, 2025, 11:41 PM

നടി ഉഷ ഹസീനക്കെതിരെ മാലാ പാർവതി രം​ഗത്ത്. ഉഷ ഹസീന എഎംഎംഎയിലെ സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് മാലാ പാർവതി ആരോപിച്ചു. 

ഗ്രൂപ്പിലെ പല നിയമങ്ങളിൽ ഒന്ന് ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുതെന്നതായിരുന്നുവെന്ന് മാലാ പാർവതി പറഞ്ഞു. ഒരുപാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പിൽ നിന്ന് വാർത്തകൾ പുറത്ത് പോകുന്നത് ഡാറ്റാ ചോർച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണെന്നും എന്നാൽ യൂട്യൂബ് ചാനലിൽ സ്‌ക്രീൻ ഷോട്ടടക്കം കണ്ടത് ഞെട്ടലുണ്ടാക്കിയെന്നും മാലാ പാർവതി പറയുന്നു.

ഗ്രൂപ്പിലെ സ്‌ക്രീൻഷോട്ടുകളടക്കം വൺ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയെന്ന് മാലാ പാർവതി ആരോപിച്ചു. തുടരെയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു മാലാ പാർവതിയുടെ ആരോപണം.

vachakam
vachakam
vachakam

യൂട്യൂബ് ചാനൽ എഎംഎംഎയിലെ എല്ലാ വിവാദങ്ങളും പിന്നീട് പ്രവചിക്കാൻ തുടങ്ങിയെന്നും മാലാ പാർവതി കുറ്റപ്പെടുത്തി. 

'ജൂലൈ 16ന് @ 0ne 2 Talks എന്ന യൂട്യൂബ് ചാനലിൽ താര സംഘടനയിൽ ജാതിവൽക്കരണവും, കാവിവൽക്കരണവും എന്ന പേരിൽ ഇറങ്ങിയ യൂട്യൂബ് വീഡിയോയിൽ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കന്റ് ഉള്ള വീഡിയോയിൽ 6.05ൽ ഒരു സ്‌ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാൻ ചെയ്തതാണ്. എന്നാൽ ആ സ്‌ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ 'മൈ നമ്പർ' എന്നാണ് കിടക്കുന്നത്. അപ്പോൾ ആ ഫോണിൽ നിന്നാണ് ആ സ്‌ക്രീൻ ഷോട്ട് പോയിരിക്കുന്നത്', മാലാ പാർവതി പറഞ്ഞു.

ആ നമ്പർ ഉഷ ഹസീനയുടെ രണ്ടാമത്തെ നമ്പറാണെന്നും മാലാ പാർവതി ആരോപിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് മാലാ പാർവതിയുടെ പോസ്റ്റ്. 'അമ്മയുടെ പെൺമക്കൾ' എന്ന ഗ്രൂപ്പ് തുടങ്ങുമ്പോൾ എഎംഎംഎ പറഞ്ഞിട്ട് തുടങ്ങുന്നതാണെന്ന് പറഞ്ഞിരുന്നുവെന്ന് മാലാ പാർവതി പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam