ആദ്യമായി പ്രണയ വാർത്തകളെ കുറിച്ച് പ്രതികരിച്ചു ലിയം നീസനും പാമെല ആൻഡേഴ്‌സണും രംഗത്ത്. ഹോളിവുഡിന്റെ അതികായൻ ലിയം നീസനും മോഡലും നടിയുമായ പാമെല ആൻഡേഴ്‌സണും തമ്മിലുള്ള പ്രണയവാർത്തകൾ കുറച്ചു നാളായി പുറത്തു വന്നിട്ട്.. എന്നാൽ ഇരുവരും ഇതുവരെ വാർത്തയിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ആദ്യമായി പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങൾ.
താരങ്ങളുടെ പുതിയ സിനിമയായ The Naked Gun പ്രമോട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം ഉണ്ടായത്. പരിപാടിക്കിടെ ഇരുവരും കാമറയ്ക്കു മുൻപിൽ കാമുകന്മാരെ പോലെ ചുംബിക്കുന്നപോലുള്ള ഭാവം കാണിച്ചു. തുടർന്ന് അവതാരകൻ ചോദിച്ചപ്പോൾ, “എനിക്ക് ചോദ്യം മനസ്സിലാകുന്നില്ല” എന്നാണ് പാമെല പറഞ്ഞത്.
എന്നാൽ നീസൺ ചോദ്യത്തിന് മറുപടി നൽകി.“ഞങ്ങൾ ചിത്രീകരണത്തിൽ ആണ് കണ്ടുമുട്ടിയത്. പക്ഷേ ഉടൻ തന്നെ ഞങ്ങൾ തമ്മിൽ ഒരു മനോഹരമായ ഒരു ബന്ധം ഉണ്ടെന്നു മനസ്സിലായി. അതിനെ ശക്തിപ്പെടുത്താനല്ല, അതിനെ സ്വതന്ത്രമായി ഒഴുകാൻ വിട്ടു” എന്നാണ് അദ്ദേഹം പറഞ്ഞത്. “ആ ബന്ധം വളരെ പെട്ടെന്ന് ഉണ്ടായതാണ് എന്നും അതിലൊരു സത്യസന്ധതയുണ്ട്” എന്നും പാമെല കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്