ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദമുള്ള ഒരു നടനാണ് ജാക്കി ചാൻ. ആക്ഷൻ രംഗങ്ങൾ കൊണ്ട് മാത്രം അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. ഇന്നും മലയാളികൾ വളരെ കൗതുകത്തോടെ കാണുന്ന ജാക്കി ചാന്റെ നിരവധി സിനിമകളുണ്ട്. ഇപ്പോഴിതാ തന്റെ പിതാവ് ഒരു ചാരനായിരുന്നുവെന്ന് ജാക്കി ചാൻ സ്ഥിരീകരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
തന്റെ പേരിലുള്ള ചാൻ എന്നത് യഥാർത്ഥ പേരല്ലെന്നും താരം വെളിപ്പെടുത്തി. അമേരിക്കന്‍ പ്രസിദ്ധീകരണമായ പീപ്പിള്‍ മാഗസിനോട് ആയിരുന്നു ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തൽ എന്ന് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ നാല്പതാമത്തെ വയസിലാണ് പിതാവ് ചാരനായിരുന്നെന്ന കാര്യ അറിഞ്ഞതെന്നും ജാക്കി ചാൻ പറഞ്ഞു.
വളരെ സുന്ദരനായിട്ടുള്ള ആളായിരുന്നു എന്റെ പിതാവ്. അദ്ദേഹം ഒരു ചാരനും ആയിരുന്നു. എനിക്ക് ഒരു നാല്പത് വയസ് പ്രായം വരും. അപ്പോഴാണ് പിതാവിന്റെ ഈ രഹസ്യം ഞാൻ അറിയുന്നത്. ഒരു ദിവസം ഞാനും അച്ഛനും കൂടി കാറിൽ പോകുകയായിരുന്നു. ഇതിനിടെ 'മോനേ എനിക്ക് പ്രായമായി വരികയാണ്. ഞാൻ ചിലപ്പോൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വീഴുമാകും. അതിന് മുൻപ് എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട്.
നീ ചാൻ അല്ല. നിന്റെ യഥാർത്ഥ പേര് ഫാങ് എന്നാണ്' എന്ന് അദ്ദേഹം പറഞ്ഞു. ചാരനായിരുന്നെന്ന അച്ഛന്റെ തുറന്നു പറച്ചിൽ കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ആ ഭൂതകാലം അംഗീകരിക്കാൻ തുടക്കത്തിൽ ഞാൻ വളരെ ബുദ്ധിമുട്ടി', എന്നായിരുന്നു ജാക്കി ചാന്റെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്