സെലിബ്രിറ്റികളെ ആശങ്കയിലാഴ്ത്തി സ്വകാര്യദൃശ്യങ്ങള്‍ ചോരുന്നു. നേരത്തെ, പാക് ടിക്- ടോക് താരങ്ങളായ ഇംഷാ റഹ്മാന്റേയും മിനാഹില്‍ മാലിക്കിന്റേയും സ്വകാര്യദൃശ്യങ്ങളെന്ന പേരില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇംഷ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു. പ്രചരിച്ച വീഡിയോ വ്യാജമാണെന്നായിരുന്നു മിനാഹില്‍ മാലിക്കിന്റെ വിശദീകരണം. ഇന്‍ഡോനീഷ്യന്‍ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി ലിഡിയ ഒനികിന്റേതെന്ന പേരിലാണ് ഏറ്റവും ഒടുവില്‍ പ്രചരിക്കുന്ന വീഡിയോ.
ലിഡിയയുടേതെന്ന പേരില്‍ 12 മിനിറ്റുള്ള ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. ഗെയിമിങ് ലോകത്ത് ശ്രദ്ധേയയായ ലിഡിയ ഒനികിനെ പത്തുലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇ- സ്പോര്‍ട്സ് ബ്രാന്‍ഡായ ഒനികിന്റെ അംബാസിഡറാണ് ലിഡിയ.
അതേസമയം, സംഭവത്തെക്കുറിച്ച് ലിഡിയ പ്രതികരിച്ചിട്ടില്ല. പ്രചരിക്കപ്പെടുന്ന ദൃശ്യങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച തുടരുമ്പോഴും അവര്‍ ഇക്കാര്യത്തില്‍ മൗനത്തിലാണ്. തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നത് തുടരുന്നും ഉണ്ട്.
നേരത്തെ, ഇംഷാ റഹ്മാന്റേതെന്ന രീതിയില്‍ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. വീഡിയോ പുറത്തായതിന് പിന്നാലെ താരത്തിന് വ്യാപക ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. ഇതിനു പിന്നാലെയാണ് ഇംഷ തന്റെ ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സായിരുന്നു ടിക്ടോക്കില്‍ ഇംഷയ്ക്കുണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്